ഈ ജനാധിപത്യത്തേക്കാൾ നല്ലത് ഏകാധിപത്യം; രാജ്യത്തെ മുഴുവൻ ജനങ്ങളെയും വോട്ട് ചെയ്യാൻ അനുവദിക്കുന്നതിനോട് താല്പര്യമില്ല: വിജയ് ദേവരകൊണ്ട

Real News Kerala October 9th, 2020 01:55

ജനാധിപത്യത്തെക്കാള്‍ നല്ലത് ഏകാധിപത്യമാണെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും നടന്‍ വിജയ് ദേവരകൊണ്ട. ഈ രാഷ്ട്രീയ വ്യവസ്ഥ എന്തെങ്കിലും അര്‍ഥമുള്ളതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് വിജയ് ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച്‌ മനസുതുറന്നത്. പല താരങ്ങളെയും പോലെ ഭാവിയില്‍ വിജയ്യും രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.

‘അബ്ദുള്ളക്കുട്ടിയുമായി ഹോട്ടലിൽ വെച്ച് വാക്കുതർക്കം ഉണ്ടായിട്ടില്ല’; പ്രതികരണവുമായി ഹോട്ടൽ മാനേജർ

‘രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ട ക്ഷമ എനിക്കില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ രാഷ്ട്രീയ വ്യവസ്ഥ അര്‍ഥമുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പുകളുടെ കാര്യവും അതുപോലെത്തന്നെയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് നിങ്ങള്‍ മുംബയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് വിചാരിക്കുക. അതിലെ യാത്രക്കാരാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ആ വിമാനം ഏത് എയര്‍ലൈന്‍ കമ്ബനിയുടേതാണോ അവരാണ് അതിന് അനുയോജ്യരായവരെ തിരിഞ്ഞെടുക്കേണ്ടത്.

വാട്സ്ആപ് സ്റ്റാറ്റസ് വഴി 500 ന് പുറകെ അടുത്ത തട്ടിപ്പ്; ഇൻഷുറൻസ് തുക അടച്ചാൽ വീട്ടുമുറ്റത്ത് കാർ, പോസ്റ്റൽ വഴി കത്ത് ലഭിച്ചത് നിരവധി പേർക്ക്

‘പണവും മദ്യവുമൊക്കെ കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പരിഹാസ്യമായ കഴ്ചകളാണ് നമ്മള്‍ കാണുന്നത്. പലര്‍ക്കും ആര്‍ക്കാണ് വോട്ട് ചെയ്തതെന്നോ, എന്തിനുവേണ്ടിയാണെന്നോ അറിയില്ല. പണക്കാരെ മാത്രം വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നതിനര്‍ത്ഥം. വിദ്യാസമ്ബന്നരായ, ചെറിയ തുക നല്‍കി സ്വാധീനിക്കാനാവാത്ത മധ്യവര്‍ഗത്തെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.’- വി

Disclaimer: The views, thoughts and opinions expressed in the article belong solely to the author and not to RozBuzz.

rozbuzz Powered by RozBuzz
view source

Hot Comments

Recent Comments