സനൂപിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് വിശദീകരിച്ച് പ്രതികൾ; ഞെട്ടി പോലീസ് !

ME NEWS October 8th, 2020 02:20

തൃശ്ശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പിടിയിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ . സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിനോട് പറഞ്ഞു. ഇന്നലെ തൃശൂർ തണ്ടിലത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. സനൂപിനെ ആക്രമിച്ച സംഘത്തിൽ ഇവരും ഉണ്ടായിരുന്നു.

സംഭവത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കും. നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ തൃശൂർ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം. സനൂപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. ഇവിടുന്ന് ലഭിച്ച രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

Disclaimer: The views, thoughts and opinions expressed in the article belong solely to the author and not to RozBuzz.

rozbuzz Powered by RozBuzz
view source

Hot Comments

Recent Comments