തൊഴിലില്ലായ്മയുടെ കണക്കുകൾ ഇതുവരെയും പുറത്തുവിടാതെ കേന്ദ്രസർക്കാർ.

ME NEWS October 8th, 2020 05:25

ദില്ലി: ലോക്ക്ഡൗണിനു ശേഷമുള്ള തൊഴിലില്ലായ്മ നിരക്കിൽ ഔദ്യോഗിക കണക്ക് ഇതുവരെയും പുറത്തുവിടാതെ കേന്ദ്രസർക്കാർ. 2018-2019 വർഷത്തെ കണക്കുകളേ ഇപ്പോൾ ലഭ്യമുള്ളൂ എന്നാണ് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാരിന്‍റെ മറുപടിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോക്ക്ഡൗൺ കാലത്ത് തൊഴിലില്ലായ്മ 28 ശതമാനം വരെ ഉയർന്നു എന്ന വിലയിരുത്തലിനിടെയാണ് കണക്കുകൾ മൂടിവയ്ക്കാനുള്ള കേന്ദ്ര ശ്രമം.

നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള പലായനമായിരുന്നു ഈ ലോക്ക്ഡൗൺ കാലത്തെ പ്രധാന കാഴ്ച. ദേശീയ തൊഴിലുറപ്പാക്കൽ പദ്ധതിക്ക് നൽകിയ അധിക തുക തുടക്കത്തിൽ ഗ്രാമങ്ങളിൽ ഇവരെ പിടിച്ചു നിൽക്കാൻ സഹായിച്ചു. എന്നാൽ ആ സഹായവും ഇടിയുന്നതോടെ തിരിച്ചെത്തുന്നവർക്ക് നഗരങ്ങളിൽ തൊഴിലുണ്ടോ? ഇല്ലെന്നാണ് അനുഭവം. എന്നാൽ ഇതറിയാൻ ആധികാരികമായ ഒരു കണക്കും സർക്കാരിന്‍റെ പക്കലില്ല.

Disclaimer: The views, thoughts and opinions expressed in the article belong solely to the author and not to RozBuzz.

rozbuzz Powered by RozBuzz
view source

Hot Comments

Recent Comments